
തൊടുപുഴ: വേനൽ മഴയിൽ തൊടുപുഴ മേഖലയിൽ പരക്കെ നാശം. മണക്കാട് വില്ലേജ് ഓഫീസിന് സമീപം ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ട്രാൻസ്ഫോർമറിന് മുകളിലേക്ക് വീണു. റോഡരികിൽ നിന്ന മരം എതിർവശത്തുള്ള ട്രാൻസ്ഫോർമറിലേക്ക് പതിക്കുകയായിരുന്നു. ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു.
തൊടുപുഴ അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി അധികൃതരുമെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കാറ്റിൽ പറന്നുപോയി.
മഴയിൽ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നശിച്ച് ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിൽ ഒരു മുറി സ്വകാര്യ സ്ഥാപനത്തിന്റെ സാനിറ്ററി സാമഗ്രഹികളും ഫിറ്റിങ്ങുകളും സൂക്ഷിക്കുന്ന ഗോഡൗണായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലേയ്ക്കാണ് മഴ പെയ്തിറങ്ങിയത്. വലിയ വിലയുള്ള സാധനങ്ങൾ മഴയിൽ നശിക്കുകയായിരുന്നു. ഇതിനു സമീപത്തെ ഇലക്ട്രിക്കൽ കടയുടെ ഗോഡൗണിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.







