video
play-sharp-fill

അ‌തിശക്തമായ മഴ തുടരുന്നു; റാന്നിയിൽ പലയിടത്തും വെള്ളം കയറി; തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു; പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

അ‌തിശക്തമായ മഴ തുടരുന്നു; റാന്നിയിൽ പലയിടത്തും വെള്ളം കയറി; തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു; പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായി തുടരുന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. ജനങ്ങൾ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം.

റാന്നിയിൽ പലയിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകർന്നു. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. അറയാഞ്ഞിലിമൺ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയർന്നു, നാഥനടി, ചെറുമല ഭാഗങ്ങളിൽ ജാഗ്രത. മൂഴിയാറിൽ മലവെള്ളത്തിൽ തടിപിടിക്കാൻ ചാടിയവർക്കെതിരെ പൊലീസ് കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാന്നി പെരുനാട് അരിയാഞ്ഞിലി മണൽ റോഡിൽ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഉരുൾപൊട്ടൽ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടൻപാറയിൽനിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച രാത്രി മുതൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ കനത്തമഴ തുടരുന്നു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെമ്പാടും ബുധനാഴ്ച മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്.

തൊടുപുഴയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുൻദിവസങ്ങളേക്കാൾ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളിൽ ചിലത് അപകടത്തിൽപ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.