
നിസ്സാരക്കാരനല്ല ചൂടും, ചൂടുക്കാലത്തെ രോഗവും… പ്രതിരോധിക്കാം ; ചൂടിനെ മാത്രമല്ല,രോഗങ്ങളെയും
കാലാവസ്ഥയിൽ വന്ന മാറ്റം അനിയന്ത്രിതമാണ്. നാൾക്കുനാൾ ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണ്. വേനൽക്കാലമെത്തും മുമ്പേ വേനൽപോലെ ജനം വെയിലത്തുരുകുന്നു. മഴക്കാലത്തെ പോലെയല്ല, ചൂടുകൂടുമ്പോൾ ചൂടിനെതിരെ മാത്രമല്ല പ്രതിരോധമൊരുക്കേണ്ടത്; ചൂടിനൊപ്പം വിരുന്നെത്തുന്ന രോഗങ്ങളെക്കൂടിയാണ്. പനി, വയറിളക്കം തുടങ്ങി വേനൽരോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണവും ഉയർന്നുകൊണ്ടിരിക്കുകയാണ്.
ചൂട് കുരു, സൂര്യാഘാതം, സൂര്യാതാപം, പേശിവലിവ്, ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ചൂടുകാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിത കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കൽ, മൂത്രത്തിന്റെ അളവ് കുറയൽ തുടങ്ങിയവയും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വേനലിൽ ശുദ്ധജലക്ഷാമം രൂക്ഷമാവുകയും കടകളിൽനിന്നും മറ്റും വേണ്ടത്ര വൃത്തിയില്ലാത്ത വെള്ളം കുടിക്കുകയും മറ്റും ചെയ്യുമ്പോഴാണ് വയറിളക്കം പൊതുവേ പിടിപെടുന്നത്. വയറിളക്ക രോഗങ്ങളിൽ ഗുരുതരമാകാവുന്ന ഒന്നാണ് കോളറ. കൂടുതൽ തവണ വയറിളകിപ്പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും വരെ സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽതന്നെ പാനീയചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് ഗുളിക കഴിക്കണം. ഇത് സർക്കാർ ആശുപത്രികളിലെല്ലാം ലഭ്യമാണ്. വയറിളക്കം ശ്രദ്ധയിൽപെട്ടാലുടൻ ഡോക്ടറെ കാണിക്കണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. ഭക്ഷണപാനീയങ്ങൾ തുറന്നുവെച്ചുപയോഗിക്കരുത്, ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
അന്തരീക്ഷ താപനില പരിധിയിലേറെ ഉയർന്നാൽ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനം തകരാറിലാവുകയും ശരീരതാപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന സ്ഥിതിയാണ് സൂര്യാഘാതം (ഹീറ്റ്സ്ട്രോക്). ഉയർന്ന താപനില, വറ്റിവരണ്ട ശരീരം, കടുത്ത തലവേദന, തലക്കറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മരണത്തിലേക്കുവരെ നയിക്കാവുന്നതാണ് സൂര്യാഘാതം