video
play-sharp-fill

ഹൃദയാഘാതം;പത്തനംതിട്ട  സ്വദേശി  റിയാദില്‍  മരിച്ചു

ഹൃദയാഘാതം;പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു

Spread the love

 

സ്വന്തം ലേഖിക

റിയാദ്: മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി തൊണ്ടിടയില്‍ ഗിരീഷ് (32) റിയാദ് സുലൈയില്‍ മരിച്ചത്. റിയാദില്‍ പ്രിന്റിങ് പ്രസ്സില്‍ ജീവനക്കാരനായിരുന്ന ഗിരീഷ് ആറു മാസം മുമ്പാണ് റിയാദിലെത്തിയത്. അവിവാഹിതനാണ്.

പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ് വിജയമ്മ, സഹോദരി രശ്മി. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, സാദിഖ് ഹറമൈന്‍, ഫൈസല്‍ മാലിക് എന്നിവര്‍ രംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group