Spread the love

ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പോഷകമാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് ഊർജം നല്‍കുന്നു.

video
play-sharp-fill

എല്ലുകള്‍ക്കും മസിലുകള്‍ക്കും കരുത്ത് നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം പ്രോട്ടീൻ സഹായകമാണ്.

പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുക, പ്രതിരോധശേഷി കൂട്ടുക നിരവധി ആരോഗ്യഗുണങ്ങശ്‍ പ്രോട്ടീനിലൂടെ ലഭിക്കുന്നു. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട

അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കണ്ണിനെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് മുട്ട. മുട്ടയില്‍ പ്രോട്ടീൻ കൂടുതലാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് മുട്ട സഹായകമാണ്.

പാല്‍

കാൽസ്യം മാത്രമല്ല, പാലില്‍ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

നട്സ്

വാള്‍നട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇവയില്‍ പ്രോട്ടീൻ കൂടുതലായി അടങ്ങിയിരിക്കുന്നു.

പയർ വർഗങ്ങള്‍

പ്രോട്ടീനുകള്‍ മാത്രമല്ല, ഫൈബർ, ഫോളേറ്റ്, ഇരുമ്ബ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർ വർഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഓട്സ്

ഫെെബർ മാത്രമല്ല പ്രോട്ടീനാല്‍ സമ്ബുഷ്ടമാണ് ഓട്സ്. ഓട്സ് സ്മൂത്തിയായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

തെെര്

തൈര് കഴിക്കുന്നത് ആമാശയത്തിന്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ മാത്രമല്ല, കാല്‍സ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.