
രുചികരവും പോഷകഗുണമുള്ളതുമായ പഴമാണ് പിയർ. വിറ്റാമിനുകളും നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പിയർ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതല്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും വരെ പിയർ സഹായകമാണ്. പിയറിലെ ‘ഫ്ലേവനോയിഡ്’ ആൻ്റിഓക്‌സിഡൻ്റുകള്‍ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നതായി ‘മോളിക്യൂള്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
പ്രമേഹമുള്ളവർക്ക് ധെെര്യമായി കഴിക്കാവുന്ന പഴമാണ് പിയർ. പിയറില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ആഴ്ചയില്‍ അഞ്ചോ അതിലധികമോ പിയർ കഴിക്കുന്ന ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 23 ശതമാനം കുറവാണെന്ന് അമേരിക്കൻ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിയറിലെ ഫ്ലേവനോയ്ഡുകള്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. പിയേഴ്സില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹന ആരോഗ്യത്തിന് പിയർ നല്ലതാണെന്ന് ‘ന്യൂട്രിയൻ്റ്സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മലബന്ധം എളുപ്പം അകറ്റുന്നതിന് മികച്ചതാണ് ഈ പഴം. മൊത്തത്തിലുള്ള ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രീബയോട്ടിക്സും പിയറില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന നാരുകളും ആൻ്റിഓക്‌സിഡൻ്റും അടങ്ങിയിട്ടുള്ളതിനാല്‍ പിയർ ഹൃദയത്തിന് ആരോഗ്യകരമായ പഴമാണ്. ആന്തോസയാനിൻ എന്ന ആൻ്റിഓക്‌സിഡൻ്റിന് കൊറോണറി ആർട്ടറി രോഗത്തില്‍ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് ‘ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷനില്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോള്‍ ഹൃദ്രോഗത്തിനുള്ള അപകട ഘടകമാണ്. ഇതിലെ പൊട്ടാസ്യം ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമായ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
പിയർ പഴത്തില്‍ കലോറി കുറവാണ്. ഉയർന്ന വെള്ളവും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. പിയർ പഴം പതിവായി കഴിക്കുന്ന ആളുകള്‍ക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകളുടെയും നിരവധി വിറ്റാമിനുകളും അടങ്ങിയ പിയർ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങള്‍ അടങ്ങിയ പിയർ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.







