സൗഹൃദവും പ്രണയവും താല്‍പര്യപ്പെടുന്നവര്‍ക്ക് പരസ്പരം കണ്ടുമുട്ടാം … പരിചയപ്പെടാം… എക്‌സിലൂടെ  ; ഡേറ്റിംഗ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി മസ്‌ക്

സൗഹൃദവും പ്രണയവും താല്‍പര്യപ്പെടുന്നവര്‍ക്ക് പരസ്പരം കണ്ടുമുട്ടാം … പരിചയപ്പെടാം… എക്‌സിലൂടെ  ; ഡേറ്റിംഗ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി മസ്‌ക്

Spread the love

സ്വന്തം ലേഖകൻ 

എക്‌സിനെ ഒരു ഡേറ്റിംഗ്, ജോബ് സെര്‍ച്ച്‌ പ്ലാറ്റ്‌ഫോമാക്കി മാറ്റാനൊരുങ്ങുകയാണ് മസ്‌ക്. കൂടാതെ വീഡിയോ കോളിങ്, വോയിസ് , പേയ്‌മെന്റ് തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ദൈര്‍ഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം എക്‌സ് നേരത്തെ അവതരിപ്പിച്ചിരുന്നു.

ഡേറ്റിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ സൗഹൃദവും പ്രണയവും താല്‍പര്യപ്പെടുന്നവര്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സംവിധാനമാകുമെന്നാണ് കമ്പനി കരുതുന്നത്. കഴിഞ്ഞാഴ്ച നടന്ന കമ്പ നിയുടെ ഇന്റേണല്‍ മീറ്റിങ്ങില്‍ മസ്‌ക് ഇക്കാര്യം അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ലിങ്ക്ഡ് ഇൻ, യൂട്യൂബ്, ഫേസ് ടൈം, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവയോട് എങ്ങനെ മത്സരിക്കാമെന്നും മസക് യോഗത്തില്‍ വിശദീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡേറ്റിങ്ങിനുള്ള സാഹചര്യം മെച്ചപ്പെടുത്തേണ്ടതുണെന്നാണ് താൻ കരുതുന്നതെന്നും താല്‍പര്യമുണര്‍ത്തുന്ന ആളുകളെ കണ്ടെത്തുക പ്രയാസമാണെന്നും മസ്‌ക് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. പിന്നീട് എക്‌സ് എന്ന് പേര് മാറ്റുകയും വിവിധ മാറ്റങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ വരുത്തുകയും ചെയതു.