video
play-sharp-fill

ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത വിധം   എപ്പോഴും ക്ഷീണമാണോ? ഈ രണ്ട് വിറ്റാമിനുകളുടെ കുറവാകാം കാരണം…..

ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത വിധം എപ്പോഴും ക്ഷീണമാണോ? ഈ രണ്ട് വിറ്റാമിനുകളുടെ കുറവാകാം കാരണം…..

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത വിധം എപ്പോഴും ക്ഷീണം അനുഭവപ്പെടുക, മന്ദത, തളര്‍ച്ച എന്നിവയൊക്കെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.

ഉറക്കമില്ലായ്മ , ഭക്ഷണക്കുറവ് എന്നിവയൊക്കെ ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകാം. ചില രോഗങ്ങളുടെ ഭാഗമായും അമിതമായി ക്ഷീണം അനുഭവപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. അത്തരത്തില്‍ വിറ്റാമിനുകളുടെ കുറവ് മൂലം ക്ഷീണം അനുഭവിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, താഴെ പറയുന്ന ഈ രണ്ട് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ഒന്ന്

ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. അസാധാരണമായി ക്ഷീണം അനുഭവപ്പെടുന്നത് വിറ്റാമിന്‍ സി യുടെ അഭാവത്തിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ സിയുടെ കുറവ് മൂലവും ക്ഷീണത്തോടൊപ്പം തളര്‍ച്ചയും അനുഭവപ്പെടാം. വിറ്റാമിന്‍ സി ഉപാപചയവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഇതിന്‍റെ അഭാവം കാരണം, നിങ്ങള്‍ക്ക് അനാവശ്യമായ ക്ഷീണം അനുഭവപ്പെടാം.

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കിവി, പൈനാപ്പിള്‍, പപ്പായ, സ്ട്രോബറി, തണ്ണിമത്തന്‍, മാമ്പഴം, നെല്ലിക്ക, ബ്രക്കോളി, മറ്റ് ഇലക്കറികള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ സി ലഭ്യമാണ്.

രണ്ട്

വിറ്റാമിന്‍ ഡിയുടെ അഭാവം മൂലവും ക്ഷീണം തോന്നാം. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. അമിതമായ ക്ഷീണം, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍.

സൂര്യപ്രകാശത്തില്‍ നിന്നു മാത്രമല്ല, ചില ഭക്ഷണങ്ങളിലൂടെയും വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. അതുപോലെ, മുട്ട, സാല്‍മണ്‍ മത്സ്യം, കൂണ്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.