video
play-sharp-fill

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകള്‍; കഴിഞ്ഞ വര്‍ഷം നിരസിക്കപ്പെട്ടത് 11 ശതമാനം

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകള്‍; കഴിഞ്ഞ വര്‍ഷം നിരസിക്കപ്പെട്ടത് 11 ശതമാനം

Spread the love

ഡല്‍ഹി: കഴിഞ്ഞ വർഷത്തില്‍ 11 ശതമാനം ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകള്‍ നിരസിക്കപ്പെട്ടതായും ആറു ശതമാനം ക്ലൈമുകൾ ഇനിയും തീർപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ട്.83 ശതമാനമാണ് തീർപ്പാക്കിയ ക്ലെയിമുകള്‍.

 

രാജ്യത്ത് പുതുതായി ഇൻഷുറൻസ്  പദ്ധതികളില്‍ അംഗത്വമെടുക്കുന്നവരുടെ എണ്ണത്തില്‍ തുടർച്ചയായ രണ്ടാംവർഷവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023-24ല്‍ വിവിധ സേവനദാതാക്കള്‍ 2.69 കോടി ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകള്‍ തീർപ്പാക്കി 83,493 കോടിയാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയത്.

 

ഒരു ക്ലെയിമിന് ശരാശരി 31,000 രൂപ നല്‍കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 72 ശതമാനം ക്ലെയിമുകളും തീർപ്പാക്കിയത് തേർഡ് പാർട്ടി ഏജൻസികള്‍ (ടിപിഎ) വഴിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ സംരക്ഷണ ചെലവുകളും വേതനനിരക്കും ഉപഭോക്തൃ വിലസൂചികയില്‍ രേഖപ്പെടുത്തുന്ന പണപ്പെരുപ്പത്തേക്കാള്‍ ഉയർന്നുനില്‍ക്കുന്നത് തുടരുകയാണ്. ഈ സാഹചര്യം അടുത്ത സാമ്പത്തികവർഷം ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയങ്ങളില്‍ മൂന്ന് ശതമാനം വർധനവിന് കാരണമാകുമെന്നാണ് ഐആർഡിഎയുടെ കണക്കുകൂട്ടല്‍.

 

ഇൻഷുറൻസ് പരിരക്ഷയുള്ളവരില്‍ 45 ശതമാനവും സർക്കാരിന്‍റെ വിവിധ പദ്ധതികള്‍ വഴിയോ ഇതര സ്ഥാപനങ്ങള്‍ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് പോളിസി വഴിയോ ഉള്ളവരാണ്. രാജ്യത്ത് പത്തു ശതമാനം ആളുകള്‍ മാത്രമാണ് വ്യക്തിഗതമായ രീതിയില്‍ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടുള്ളത്.

 

ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയങ്ങളില്‍ 18 ശതമാനം നികുതിയാണ് സർക്കാർ ഈടാക്കുന്നത്. ഇതടക്കം പ്രീമിയം തുക വലിയ തോതില്‍ ഉയർന്നുനില്‍ക്കുന്നതാണ് സാധാരണക്കാരെ ഇൻഷ്വറൻസ് പരിരക്ഷ നേടുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണു വിലയിരുത്തല്‍. ആഗോളതലത്തില്‍ 2022ല്‍ 6.8 ശതമാനമായിരുന്ന ഇൻഷ്വറൻസ് വ്യാപനം 2023ല്‍ ഏഴു ശതമാനമായി ഉയർന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.