video
play-sharp-fill

പ്രസവ ശസ്ത്രക്രിയ‌ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും; സമരം അവസാനിപ്പിക്കാനൊരുങ്ങി ഹര്‍ഷിന

പ്രസവ ശസ്ത്രക്രിയ‌ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും; സമരം അവസാനിപ്പിക്കാനൊരുങ്ങി ഹര്‍ഷിന

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ അന്വേഷണ സംഘം പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും.

മെഡിക്കല്‍ കോളേജ് എസിപി മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ പ്രോസിക്യൂഷൻ നടപടികള്‍ക്ക് അനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിന് അന്വേഷണ സംഘം അപേക്ഷ നല്‍കും. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഉള്‍പ്പെടെ നാലുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.

കേസിനെ നിയമപരമായി നേരിടാനാണ് പ്രതിചേര്‍ക്കപ്പെട്ടവരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കും.

കഴിഞ്ഞ ദിവസമാണ് കേസില്‍ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സി കെ രമേശനാണ് ഒന്നാംപ്രതി.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.എം ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചി ലെ നഴ്സുമാരായ എം രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റുള്ളവര്‍. ഹര്‍ഷിന 2017 നവംബര്‍ 30ന് പ്രസവശസ്ത്രക്രിയ നടത്തുമ്പോള്‍ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായിരുന്നു ഡോക്ടര്‍ രമേശന്‍. ഡോ. ഷഹനാ ജൂനിയര്‍ റസിഡന്‍റും.