play-sharp-fill
”വേശ്യക്കും അവരുടെ ന്യായീകരണം ഉണ്ടല്ലോ എന്ന് പറഞ്ഞു; വെര്‍ബര്‍ റേപ്പാണ് നേരിട്ടത്; നവാസ് നടത്തിയത് ലൈംഗികാധിക്ഷേപം തന്നെ; അപമാനത്തിന് ലീഗ് മറുപടി പറയണം”; ഹരിതയുടെ മുന്‍ നേതാക്കള്‍ രംഗത്ത്

”വേശ്യക്കും അവരുടെ ന്യായീകരണം ഉണ്ടല്ലോ എന്ന് പറഞ്ഞു; വെര്‍ബര്‍ റേപ്പാണ് നേരിട്ടത്; നവാസ് നടത്തിയത് ലൈംഗികാധിക്ഷേപം തന്നെ; അപമാനത്തിന് ലീഗ് മറുപടി പറയണം”; ഹരിതയുടെ മുന്‍ നേതാക്കള്‍ രംഗത്ത്

സ്വന്തം ലേഖകന്‍

കോഴിക്കോട്: ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. വേശ്യക്കും അവരുടെ ന്യായീകരണം ഉണ്ടല്ലോ എന്ന നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വെര്‍ബര്‍ റേപ്പാണ് തങ്ങള്‍ നേരിട്ടതെന്നും അപമാനത്തിന് ലീഗ് മറുപടി പറയണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു.

ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണ്. ലീഗിന് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചത്. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാണമെന്ന് പലതവണ അഭ്യര്‍ത്ഥിച്ചു. ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പിഎംഎ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചു. അര്‍ദ്ധസത്യമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. വനിതാ കമ്മീഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലില്‍ പോയി പ്രശ്‌നം പരിഹരിച്ചോളാന്‍ പറഞ്ഞു. പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികള്‍ക്ക് എതിരെയാണ്, പാര്‍ട്ടിക്ക് എതിരെയല്ല.

നവാസിന് എതിരായ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.