സ്വന്തമായി രണ്ടേക്കർ സ്ഥലം; റബറും കപ്പയും വാഴയും ചേമ്പും; വീട്ടിലേയ്ക്കു വേണ്ടതെല്ലാം കൃഷി ചെയ്‌തെടുക്കാം; എന്നിട്ടും വട്ടച്ചിലവിന് മോഷ്ടിക്കാനിറങ്ങി; പാലായിൽ വീട്ടമ്മയുടെ പഴ്‌സ് മോഷ്ടിച്ച കേസിൽ കുടുങ്ങിയ പ്രതി ഭാര്യവീട്ടിൽ കഴിഞ്ഞത് പരമസുഖമായി

സ്വന്തമായി രണ്ടേക്കർ സ്ഥലം; റബറും കപ്പയും വാഴയും ചേമ്പും; വീട്ടിലേയ്ക്കു വേണ്ടതെല്ലാം കൃഷി ചെയ്‌തെടുക്കാം; എന്നിട്ടും വട്ടച്ചിലവിന് മോഷ്ടിക്കാനിറങ്ങി; പാലായിൽ വീട്ടമ്മയുടെ പഴ്‌സ് മോഷ്ടിച്ച കേസിൽ കുടുങ്ങിയ പ്രതി ഭാര്യവീട്ടിൽ കഴിഞ്ഞത് പരമസുഖമായി

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: ഭാര്യവീട്ടിൽ പരമസുഖം, സ്വന്തം പേരിൽ രണ്ടേക്കർ സ്ഥലം. വാഴയും കപ്പയും റബറും വീട്ടിലേയ്ക്കു വേണ്ടതെല്ലാം ഈ പുരയിടത്തിൽ നിന്നു തന്നെ കിട്ടും. എന്നിട്ടും മോഷ്ടിക്കാറിറങ്ങിയതോടെയാണ് ബിജു പിടിയിലായത്. പാലാ പൂവരണി ഇടമറ്റത്തെ ഇലഞ്ഞിമറ്റത്തെ ഭാര്യയുടെ വീട്ടിൽ താമസിക്കുന്ന പൊൻകുന്നം ചിറക്കടവ് മട്ടയ്ക്കൽ വീട്ടിൽ ബിജു തോമസിനെ (48) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസ് പിടികൂടിയതോടെ മൂന്നു മോഷണക്കേസുകൾക്കാണ് തുമ്പുണ്ടായത്.

വീട്ടിൽ അത്യാവശ്യം ജീവിത സാഹചര്യങ്ങളെല്ലാം ബിജുവിനുണ്ടെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് വിവാഹിതനായ ബിജു ഭാര്യവീട്ടിലാണ് താമസിക്കുന്നത്. പൊൻകുന്നം സ്വദേശിയാണെങ്കിലും നാടുമായി അടുപ്പമൊന്നുമില്ല. ഭാര്യയുടെ കുടുംബം ഇയാളെ ദത്തെടുത്തേക്കുകയായിരുന്നു. വീട്ടിൽ ആവശ്യത്തിനുള്ള പണമുണ്ടെങ്കിലും സ്വന്തം കാര്യങ്ങൾക്കു ബിജുവിനു പണം ലഭിച്ചില്ലെന്നാണ് ഇയാൾ പൊലീസിനു നൽകിയിരുന്ന മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മൊഴി തന്നെയാണ് കൂടുതൽ മോഷണക്കേസുകൾക്കു പിന്നിൽ ഇയാളുണ്ടോ എന്ന സംശയത്തിൽ കൊണ്ട് എത്തിച്ചത്. പാലാ ജോർജ് സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ പഴ്‌സ് മോഷ്ടിച്ച കേസിലാണ് ഇയാളെ ആദ്യം പിടികൂടിയത്. ഇവിടുത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയിലേയ്ക്ക് എത്താനുള്ള നിർണ്ണായകമായ സൂചന പൊലീസിനു ലഭിച്ചത്.

തുടർന്നു, മുൻപ് സമാന രീതിയിൽ നടന്ന മോഷണങ്ങളുടെ ചരിത്രവും, ഈ സംഭവ സ്ഥലത്തു നിന്നുള്ള സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് സംഘം, പ്രതിയുടെ മാനറിസങ്ങളും ഈ സിസിടിവി ക്യാമറയിലെ മാനറിസങ്ങളും പരിശോധിച്ചു. ഇതോടെയാണ് 2019 ൽ കാർമ്മൽ ഹോസ്പിറ്റലിനു സമീപം നടന്ന മോഷണം പുറത്തായത്. പാലാ റിലയൻസിലും ഇതേ രീതിയിൽ തന്നെയാണ് മോഷണം നടന്നതെന്നു കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.