ഹരിപ്പാട് പ്രവാസി അസോസിയേഷൻ: ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി : ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എ.കെ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.
കുവൈറ്റിലെ ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ അറിയിക്കുകയും സാധ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടനാ രൂപീകരണം മുതൽ കുവൈറ്റിലും, കേരള പൊതുസമൂഹത്തിലും നടത്തപ്പെടുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെകുറിച്ചും കുവൈറ്റിൽ പ്രവാസികൾക്ക് അനുഭവിക്കേണ്ടി വരുന്ന തൊഴിൽപ്രശ്നങ്ങളും, വിമാനയാത്ര ടിക്കറ്റിന്റെ അമിതവർദ്ധനവും, മറ്റു നിയമപരമായ തടസ്സങ്ങളും മൂലം കുവൈറ്റിൽ കുടുങ്ങി പോയവർക്ക് നാട്ടിൽ പോകാനും കൊറോണ കാലത്ത് നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് തിരികെ വരാനും കഴിയാത്തതിലുള്ള ആശങ്കയും അംബാസ്സഡറുമായി പങ്ക് വെച്ചു.
ഇന്ത്യൻ എംബസി പ്രവാസികൾക്ക് വേണ്ടി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സംഘടനയുടെ പൂർണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. എച്ച്. പി. എ.കെ യുടെ എല്ലാ പ്രവർത്തനങ്ങൾക്കും എംബസ്സിയുടെ പിന്തുണ ഇന്ത്യൻ സ്ഥാനപതി വാഗ്ദാനം ചെയ്തു.
കൂടിക്കാഴ്ചയിൽ പ്രസിഡന്റ് അജികുട്ടപ്പൻ, വൈസ് പ്രസിഡന്റ്:കലേഷ് ബി പിള്ള, ജനറൽ സെക്രട്ടറി:സിബി പുരുഷോത്തമൻ, ട്രെഷറർ:ബിനു യോഹന്നാൻ, സെക്രട്ടറിയും മീഡിയ കോർഡിറ്ററുമായ ജയകൃഷ്ണൻ കെ വാരിയർ, വനിതാവേദി കൺവീനർ, സുവിഅജിത് എന്നിവർ പങ്കെടുത്തു