
അക്ഷര നഗരിയിലെ നിറസാന്നിധ്യമായിരുന്ന ഹരിചന്ദ്രന്റെ ഓർമ്മയിൽ ഇന്ന് ഹരിചന്ദനം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ പൊതുപ്രവര്‍ത്തകരില്‍ ഏറെ പ്രിയങ്കരനായിരുന്ന എന്‍.എസ്. ഹരിചന്ദ്രന്റെ ഓര്‍മയ്ക്കായി ഹരിയുടെ കൂട്ടുകാര്‍ ഇന്ന് ഒത്തുകൂടും.
“ഹരിചന്ദന”മെന്ന പേരിലാണു കൂട്ടുകാര്‍ ഹരിചന്ദ്രന്റെ ഓര്‍മകളുമായി വൈകുന്നേരം ആറിനു കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ ഒത്തുകൂടുന്നത്. കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായി പ്രവര്ത്തിക്കുന്പോഴും വിശാലമായ സൗഹൃദത്തിനുടമയായിരുന്നു ഹരിചന്ദ്രന്. അതിനാല്‍ത്തന്നെ ഹരിചന്ദ്രന്റെ ഒന്നാം ചരമവര്‍ഷികത്തില്‍ ഒത്തുചേരുന്ന കൂട്ടുകാരില്‍ എല്ലാ രാഷ്ട്രീയത്തിലുമുള്ള പൊതുപ്രവര്‍ത്തകരും കൂട്ടുകാരുമുണ്ടാകും.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു വളരെ ആകസ്മികമായിരുന്നു ഹരിയുടെ വേര്‍പാട്. കോട്ടയം നഗരത്തിലെ ഓരോ ചലനത്തിലും പതിറ്റാണ്ടുകളായി ഹരി ഒപ്പമുണ്ടായിരുന്നു. ഈ ഓര്മ നിലനിര്‍ത്തുകയാണു കൂട്ടുകാരുടെ ലക്ഷ്യം. ഹരിചന്ദ്രന്റെ കൂട്ടുകാര്‍ എന്ന പേരില്‍ രൂപീകരിച്ച വാട്സ്അപ്പ് ഗ്രൂപ്പാണ് ഹരിചന്ദനത്തിന്റെ സംഘാടകര്‍. വൈകുന്നേരം ആറു മുതല്‍ ഹരിചന്ദ്രനുമായി ചെലവഴിച്ച നിമിഷങ്ങള്‍ കൂട്ടുകാര്‍ പങ്കുവയ്ക്കും. ഇതോടൊപ്പം ഹരി ഇഷ്ടപ്പെട്ടിരുന്ന പഴയ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതനിശ അരങ്ങേറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിചന്ദ്രന്റെ ഓര്‍മയ്ക്കായി ഹരി പഠിച്ച ഗവണ്മെന്റ് മോഡല്‍ സ്കൂളിനും വിദ്യാര്‍ഥികള്‍ക്കുമുള്ള വിവിധ സഹായ പദ്ധതികളുടെ പ്രഖ്യാപനവും
നടക്കും.
ഹരിശ്ചന്ദ്രൻ്റെ വീട്ടിൽ രാവിലെ 9 ന്, കോട്ടയം ഗാന്ധിസ്ക്വയറിൽ രാവിലെ 9.30ന്, കോട്ടയം ഡി.സി.സിയിൽ വൈകുന്നേരം 4 ന്, വൈകിട്ട് 6ന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിലും അനുസ്മരണ പരിപാടികൾ നടക്കും