നല്ല ഉള്ളോടുകൂടിയ നീളൻ മുടിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കൂ, മുടി ആരോഗ്യമാര്‍ന്നതും തിളക്കമുള്ളതും ആക്കാം

Spread the love

ആരോഗ്യകരവും പ്രകൃതിദത്തവുമായ മുടി പലർക്കും ആഗ്രഹമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതരീതിയും, പരിസ്ഥിതി മലിനീകരണവും, മാനസിക സമ്മർദവും മൂലം പലർക്കും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

video
play-sharp-fill

അതുപോലെതന്നെ കെമിക്കല്‍ അടങ്ങിയ കണ്ടീഷണറുകളും സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് മുടിക്ക് ഗുണത്തേക്കാൾ  ദോഷമാണ് ചെയ്യുന്നതാണ്. വീട്ടിലൊരു ചെറിയ പരിശ്രമമാത്രം മുടിയെ കരുത്തുറ്റതും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു.

പാരമ്പര്യ ഘടകങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകാം. എന്നാൽ, ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, ശരിയായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സംരക്ഷിക്കാനും കഴിയും. മുടി ആരോഗ്യകരമാക്കാൻ സഹായിക്കുന്ന ചില  പ്രകൃതിദത്ത മാർഗങ്ങൾ ഏതെല്ലാം നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില പ്രകൃതിദത്ത മാർഗങ്ങൾ ഇതാ
1. റോസ്മേരിറോസ്മേരി തലയോട്ടിയിലെ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. ധാരാളം ആന്റി-ഓക്സിഡൻ്റും ആന്റി-ഇൻഫ്ലമേറ്ററി സവിശേഷതകളും ഉള്ള റോസ്മേരി എണ്ണ ഉപയോഗിച്ച്‌ തലമുടി മസാജ് ചെയ്യാം. കൂടാതെ, റോസ്മേരി തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുന്നത് ആഴ്ചയില്‍ രണ്ട് ദിവസം നടത്താം.

2. കഞ്ഞി വെള്ളംകഞ്ഞി വെള്ളം ഉപയോഗിച്ച്‌ മുടി കഴുകുന്നത് മുടിക്ക് ശക്തിയും സ്വാഭാവിക തിളക്കവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട്-മൂന്ന് ദിവസം കഞ്ഞി വെള്ളം ഉപയോഗിച്ച്‌ തല കഴുകുന്നത് ഫലപ്രദമാണ്.

3. ആര്യവേപ്പില വെള്ളംആര്യവേപ്പില തലയോട്ടിയിലെ ഫംഗസ് അണുബാധയും താരാനും കുറയ്ക്കുന്നു. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നിലനിർത്താൻ സഹായിക്കുന്ന ഈ വെള്ളം ആഴ്ചയില്‍ രണ്ടു ദിവസം തല കഴുകാൻ ഉപയോഗിക്കാം.

4. ഉലുവ വെള്ളംഉലുവ മുടിയിഴകള്‍ ശക്തിപ്പെടുത്തുകയും താരാൻ കുറയ്ക്കുകയും, തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. രാത്രി 2 ടേബിള്‍സ്പൂണ്‍ ഉലുവ കുതിർക്കുക. രാവിലെ അതിന്റെ പേസ്റ്റ് തലയില്‍ തേച്ച്‌ പിടിപ്പിക്കുക.

5. കറ്റാർവാഴകറ്റാർവാഴ തലയില്‍ ജലാംശം നിലനിർത്താനും, താരാൻ കുറക്കാനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം കറ്റാർവാഴ ജെല്‍ കൊണ്ട് തല മസാജ് ചെയ്യുന്നത് ഫലപ്രദമാണ്..