video
play-sharp-fill

സിനിമാ നടനായ വിചാരണ തടവുകാരന്റെ താടിയും മുടിയും ജയിലിനുള്ളിൽ വെട്ടാൻ പാടില്ല; ജയിൽ അധികൃതരുടെ നീക്കം തടഞ്ഞ് കോടതി;  വിചാരണ തടവുകാരനായി ഹാജരായത് അഡ്വ. ഷാമോൻ ഷാജി

സിനിമാ നടനായ വിചാരണ തടവുകാരന്റെ താടിയും മുടിയും ജയിലിനുള്ളിൽ വെട്ടാൻ പാടില്ല; ജയിൽ അധികൃതരുടെ നീക്കം തടഞ്ഞ് കോടതി; വിചാരണ തടവുകാരനായി ഹാജരായത് അഡ്വ. ഷാമോൻ ഷാജി

Spread the love

കാഞ്ഞിരപ്പള്ളി: തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ളതാണെന്നും താടിയും മുടിയും വെട്ടാനാകില്ലെന്നും ജയിലിനുള്ളിലെ വിചാരണ തടവുകാരൻ.

പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസില്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ മുടി വെട്ടുന്നതാണ് കാഞ്ഞിരപ്പള്ളി കോടതി തടഞ്ഞത്

വിചാരണ തടവുകാരനായി കഴിയുന്ന പ്രതിയുടെ താടിയും മുടിയും വെട്ടുവാൻ വേണ്ടി ജയിലിൽ നടപടികൾ ആരംഭിച്ചപ്പോൾ തടവുകാരൻ അത് എതിർക്കുകയും അഡ്വ. ഷാമോൻ ഷാജിയെ വിവരം അറിയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അഭിഭാഷകൻ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ ഹർജി ബോധിപ്പിക്കുകയും ചെയ്തു.

വിചാരണ തടവുകാരൻ സിനിമാ നടനാണെന്നും അഭിനയിക്കാൻ ഉള്ളത് കൊണ്ട് മുടി വെട്ടുന്നത് പ്രൊഫഷനെ ബാധിക്കുമെന്നും, കേരള പ്രിസൺ നിയമപ്രകാരം മാസത്തിലേറെ വിചാരണയിൽ കിടക്കുന്ന ആളുകൾക്ക് മാത്രമേ മുടിയും താടിയും വെട്ടേണ്ട ആവശ്യമുള്ളുവെന്നും, താടിയും മുടിയും വെട്ടിയാൽ ഹർജിക്കാരൻ്റെ തിരിച്ചറിവ് ബുദ്ധിമുട്ടാണെന്ന് അഡ്വ. ഷാമോൻ ഷാജി കോടതിയെ ബോധിപ്പിച്ചു.

തുടർന്ന് വിചാരണ തടവുകാരന്റെ താടിയും മുടിയും വെട്ടുന്നത് താൽക്കാലികമായി കോടതി തടയുകയായിരുന്നു.