play-sharp-fill
പ്രായം പതിനെട്ടായാലും ഇനി പുകവലിക്കാൻ പറ്റില്ല ; പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രായം പതിനെട്ടായാലും ഇനി പുകവലിക്കാൻ പറ്റില്ല ; പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ഡൽഹി: പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 21 വയസ്സാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ കർശനമാക്കുന്നതിന് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതുസംബന്ധിച്ച നിർദേശം മന്നോട്ടുവെച്ചത്. ഇതിനായി നിയമഭേദഗതിക്കും സർക്കാർ തയ്യാറാകുന്നതായാണ് സൂചന.


 

 

 

നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിർദേശങ്ങളും സമിതി മന്നോട്ടുവെച്ചിട്ടുണ്ട്. കൗമാരക്കാർ വ്യാപകമായി പുകവലി അടക്കമുള്ളവയ്ക്ക് അടിമയാകുന്നതായി പഠന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇങ്ങനെ ഒരു താരുമാനത്തിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നിർദേശം നടപ്പാകുന്നതോടെ കോളേജുകളിൽ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. 21 വയസ്സിന് താഴെയുള്ളവരെ പുകയില ഉത്പന്നങ്ങൾ വാങ്ങാൻ അയക്കുന്നവർക്കും കർശന ശിക്ഷ നൽകാനാണ് തീരുമാനം.

 

 

സിഗററ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയാൻ ബാർകോഡ് സംവിധാനം ഏർപ്പെടുത്താനും പുകയില നിയന്ത്രണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ആലോചിക്കുന്നുണ്ട്