” 2500 കിലോ ഭാരവും 87 ഇഞ്ച് വ്യാസവും, 30 ഇഞ്ച് ആഴവും….! ഒരു വാര്‍പ്പില്‍ ഉള്‍ക്കൊള്ളാനാകുക 1000 ലിറ്റര്‍ പാല്‍പ്പായസം; ഗുരുവായൂരില്‍ പാല്‍പ്പായസം വെയ്ക്കാനുളള നാല് ഭീമന്‍ വാര്‍പ്പുകള്‍ എത്തിച്ചു
സ്വന്തം ലേഖിക
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം വയ്ക്കാനുള്ള 4 പുതിയ ഭീമൻ വാര്‍പ്പുകള്‍ എത്തിച്ചു.
2500 കിലോ വീതം ഭാരവും 87 ഇഞ്ച് വ്യാസവും, 30 ഇഞ്ച് ആഴവുമുള്ള കൂറ്റൻ വാര്‍പ്പുകളാണ് എത്തിച്ചേരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുവായൂരപ്പന് പാല്‍പ്പായസം വയ്ക്കാനുള്ള ഈ വാര്‍പ്പുകളില്‍ പരമാവധി ആയിരം ലിറ്റര്‍ പാല്‍പ്പായസം വരെയാണ് ഉള്‍ക്കൊള്ളാൻ സാധിക്കുക.
ആലപ്പുഴ മന്നാറിലാണ് വാര്‍പ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ ക്രെയിൻ ഉപയോഗിച്ചാണ് ലോറിയില്‍ കയറ്റിയിട്ടുള്ളത്.
ശിവാനന്ദ ഹാൻഡിക്രാഫ്റ്റ്സ് ഉടമ ശിവാനന്ദൻ ആചാരിയുടെ നേതൃത്വത്തില്‍ 30 തൊഴിലാളികള്‍ മൂന്ന് മാസമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
അതേസമയം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം, 750 കിലോഗ്രാം, 500 കിലോഗ്രാം എന്നിങ്ങനെ ഭാരമുള്ള 2 വാര്‍പ്പുകളും, 200 കിലോ ഭാരമുള്ള 4 വാര്‍പ്പുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ഇവ പിന്നീടാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുക.