
പതിനാറാം വയസ്സിൽ മോഷണം തൊഴിലാക്കിയ ധർമ്മരാജൻ ഇത്രയധികം സ്വര്‍ണം കാണുന്നത് ആദ്യമായി; അട്ടിയായി ഇരിക്കുന്നത് കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി; ഓരോന്നായി എടുത്ത് തുടങ്ങിയപ്പോള്‍ മതിയായെന്നും തോന്നി; സ്വര്‍ണം വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനായിരുന്നു ധര്‍മ്മരാജിന്റെ പദ്ധതി;ബിസിനസ്സ് തുടങ്ങാനും പ്ലാനിട്ടു; പിടിയിലാകാതിരിക്കാന്‍ ഇടയ്‌ക്കിടെ രൂപമാറ്റം വരുത്തി; പൊലീസ് ചോദ്യം ചെയ്യലിൽ വള്ളിപുള്ളിവിടാതെ എല്ലാം തുറന്ന് പറഞ്ഞ് ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാകേസിലെ പ്രതി
സ്വന്തം ലേഖകൻ
തൃശൂര്‍: ഗുരുവായൂരിലെ സ്വർണവ്യാപാരിയുടെ വീട്ടില്‍ നിന്ന് 371 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസിലെ പ്രതി ധര്‍മ്മരാജ് ചത്തീസ്ഗഢില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മോഷണം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് തമിഴ്‌നാട് സ്വദേശിയായ പ്രതിയെ കണ്ടെത്താനായത്. സ്വര്‍ണം വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനായിരുന്നു ധര്‍മ്മരാജ് പദ്ധതിയിട്ടത്. ചണ്ഡീഗഢില്‍ ബിസിനസ് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. അവിടെ സ്ഥലം വാങ്ങി വീട് വയ്ക്കാനും സിംലയ്ക്ക് പോവാനും പ്രതിക്ക് പദ്ധതിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മോഷ്ടിച്ച തുകയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് പത്ത് ദിവസത്തിനുള്ളില്‍ ധര്‍മ്മരാജ് ചെലവാക്കിയത്. പത്ത് ദിവസം ചണ്ഡീഗഢിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. ഓട്ടോയില്‍ 400 രൂപയുടെ ഓട്ടം പോയതിന് 4000 രൂപയാണ് ധര്‍മ്മരാജ് നല്‍കിയത്. പൊലീസിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പല വേഷങ്ങളിലാണ് ധര്‍മ്മരാജ് നടന്നിരുന്നത്. മുറിക്ക് കളര്‍ നല്‍കി, കൈയിലെ ടാറ്റൂ തിരിച്ചറിയാതിരിക്കാന്‍ സ്ഥിര വേഷമായ അരക്കൈ ഷര്‍ട്ട് മാറ്റി ഫുള്‍ സ്ലീവ് ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂരിലെ വീട്ടില്‍ നടന്ന കവര്‍ച്ചയെ പറ്റി അക്ഷരം വിടാതെ പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിന്റെ പിന്‍വശത്തെ ബാല്‍ക്കണി വഴി കയറി വാതില്‍ ഉളികള്‍ കൊണ്ട് പൊളിച്ചാണ് അകത്ത് കയറിയത്. മുറിയില്‍ കയറി ആദ്യം പൊളിച്ച അലമാരയില്‍ തന്നെ ധാരാളം സ്വര്‍ണവും പണവും കണ്ടു.
അതിനാല്‍ ബാക്കിയുള്ള മുറികളിലേക്കൊന്നും കയറിയില്ല. 40 മിനുട്ടിനുള്ളില്‍ കവര്‍ച്ച നടന്നു. ‘ഇത്രയധികം സ്വര്‍ണം കാണുന്നത് ആദ്യമായാണ്. അട്ടിയായി ഇരിക്കുന്നത് കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി. ഓരോന്നായി എടുത്ത് തുടങ്ങിയപ്പോള്‍ മതിയായെന്നും തോന്നി,’ പ്രതി കവര്‍ച്ച നടത്തിയ വീട്ടിലെത്തിച്ചപ്പോള്‍ പൊലീസിനോട് പറഞ്ഞതിങ്ങനെ. കവര്‍ച്ച നടന്ന മുറിയിലെത്തിച്ചപ്പോള്‍ ആ അലമാര എവിടെയയൊന്നായി പ്രതിയുടെ ചോദ്യം. അലമാര കേട് വരുത്തിയതിനാല്‍ മുറിയില്‍ നിന്ന് മാറ്റിയിരുന്നു.
നന്നേ ചെറുപ്പത്തില്‍ കേരളത്തിലെത്തിയതാണ് ധര്‍മ്മരാജ്. 16ാം വയസ്സിലാണ് ധര്‍മ്മരാജ് മോഷണം തുടങ്ങുന്നത്. ധര്‍മ്മരാജിന്റെ രണ്ട് സഹോദരങ്ങളും മോഷ്ടാക്കളാണെന്നാണ് പറയുന്നത്. ഇവര്‍ തിരുച്ചിയിലാണ്.ആനക്കോട്ട റോഡില്‍ തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ കെവി ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്.