play-sharp-fill
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഫ്‌ലയർ പ്രകാശനം ചെയ്തു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഫ്‌ലയർ പ്രകാശനം ചെയ്തു.

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) 75 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെയും 60 മത് ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെയും ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫ്‌ലയർ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രകാശനം ചെയ്തു.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് രാജീവ് നടുവിലെമുറി, ജനറൽ കോർഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, പ്രോഗ്രാം കൺവീനർ സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം, വൈസ് പ്രസിഡണ്ട് മാത്യു ചെന്നിത്തല, പ്രോഗ്രാം ജോയിന്റ് കൺവീനർമാരായ അനിൽ വള്ളികുന്നം,ലിബു പായിപ്പാട്,സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 20- കുവൈറ്റ് മരുഭൂമിയിൽ ഒട്ടകത്തെ പരിപാലിക്കുന്ന നൂറ്റിഅൻപതിൽ അധികം ജീവനക്കാർക്ക് ഓണദിനത്തിൽ ഒരു ദിവസത്തെ ഭക്ഷണം നൽകുന്നു. ഓഗസ്റ്റ് 25- കായംകുളം പത്തിയൂരിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയയാകുന്ന നിർധനകുടുംബത്തിൽ ഉള്ള മഞ്ജുവിന് ഒരു ലക്ഷം രൂപ കായംകുളം എം.എൽ.എയുമായ യു പ്രതിഭയുടെ സാന്നിധ്യത്തിൽ നൽകുന്നു. സെപ്റ്റംബർ മൂന്നിന് അദാൻ ബ്ലഡ് ബാങ്കിൽ രണ്ടാമത് രക്തദാനക്യാമ്പ് ബ്ലഡ് ഡോനോർസ് കേരളയുമായി ചേർന്ന് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group