video
play-sharp-fill

വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച സംഭവം ; പ്രതിയായ യുവ വനിതാ ഡോക്ടര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച സംഭവം ; പ്രതിയായ യുവ വനിതാ ഡോക്ടര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

Spread the love

തിരുവനന്തപുരം : വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്.

ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന ജാമ്യ വ്യവസഥ. പ്രതി 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നതും പരിഗണിച്ചാണു ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ നടപടി. പ്രതി സ്ത്രീയാണെന്നതും മറ്റു കേസുകളൊന്നും നിലവിലില്ലെന്നതും കോടതി കണക്കിലെടുത്തു. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലായ് 28-നാണ് യുവതിയുടെ കൈയില്‍ വെടിയേറ്റത്. പിന്നീട് ദീപ്തിമോള്‍ അറസ്റ്റിലായി. നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസംമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും സ്ത്രീയെന്ന പരിഗണന കൂടി നല്‍കി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.