Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം∙:കോവിഡ് കുറയുന്ന സാഹചര്യത്തിൽ‌ മാസ്കുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി.കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടി.

video
play-sharp-fill

മാസ്ക് ഒഴിവാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് വിദഗ്ധസമിതി നിർദേശിച്ചത്. മാസ്ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താൽപര്യമുള്ളവർക്കു തുടർന്നും മാസ്ക് ധരിക്കാം.

രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം കുറയുന്ന സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നു മുതൽ
ഒഴിവാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല.അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങൾ, കടകൾ, ആളുകൾ, അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ട് മറ്റിടങ്ങളിൽ ഒഴിവാക്കുന്നത് ആലോചനയിലുണ്ടെന്നും വിദഗ്ധ സമിതി അംഗങ്ങൾ ചൂണ്ടികാട്ടി.

കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മാസ്കുകൾ ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു.

മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗമാണ്.