Spread the love

കണ്ണൂർ : ജയിൽചാടിയ സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന. കണ്ണൂർ തളാപ്പ് ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

video
play-sharp-fill

ഇന്ന് രാവിലെ 9 മണിയോടെ കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് ഇയാളെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. പള്ളിക്കുന്നിലെ സെൻട്രൽ ജയിൽ നിന്ന് നാല് കിലോമീറ്റർ മാറിയാണ്  ഗോവിന്ദച്ചാമിയുമായി സാമ്യമുള്ളയാളെ  കണ്ടത്.

വെള്ളയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രമാണ് ധരിച്ചത് കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃക്സാക്ഷികൾ ഇയാളുടെ പിന്നാലെ ഓടിയതോടെ തൊട്ടടുത്ത മതിൽ ചാടി ഓടുകയായിരുന്നു. അതേസമയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇത് ഗോവിന്ദച്ചാമയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.