video
play-sharp-fill

സർക്കാരിനെതിരെ സമരം ചെയ്യാൻ ഒത്തു കൂടിയവർ തമ്മിലടിച്ചു: സഹപ്രവർത്തകന്റെ തലയടിച്ചു പൊട്ടിച്ച് ‘സമരം ഉദ്ഘാടനം ചെയ്ത്’ തിരുവല്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കൊറോണക്കാലത്ത് സാമൂഹിക അകലവും ബ്രേക്ക് ദി ചെയിനും മാറ്റി വച്ച് യൂത്ത് കോൺഗ്രസിന്റെ കൂട്ടയടി

സർക്കാരിനെതിരെ സമരം ചെയ്യാൻ ഒത്തു കൂടിയവർ തമ്മിലടിച്ചു: സഹപ്രവർത്തകന്റെ തലയടിച്ചു പൊട്ടിച്ച് ‘സമരം ഉദ്ഘാടനം ചെയ്ത്’ തിരുവല്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കൊറോണക്കാലത്ത് സാമൂഹിക അകലവും ബ്രേക്ക് ദി ചെയിനും മാറ്റി വച്ച് യൂത്ത് കോൺഗ്രസിന്റെ കൂട്ടയടി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവല്ല: സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യാൻ ഒത്തു കൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവല്ലയിൽ തമ്മിലടിച്ചു. സർക്കാരിന്റെ മാർഗനിർദേശം പാലിച്ച് ആരംഭിച്ച സമരം ‘ഉദ്ഘാടനം’ ചെയ്തത് സഹപ്രവർത്തകന്റെ തല തല്ലിപ്പൊട്ടിച്ച്. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാലയുടെ തലയടിച്ചു പൊട്ടിച്ചതോടെ സാമൂഹിക അകലവും ബ്രേക്ക് ദി ചെയിനും എല്ലാം മറന്ന് യൂത്ത് കോൺഗ്രസുകാർ തമ്മിലടിച്ചു. സമരം ആര് ഉദ്ഘാടനം ചെയ്യണമെന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൂട്ട അടിയിലും തല തല്ലിപ്പൊട്ടിക്കലിലും എത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ നടന്നത്. തിരുവല്ല നഗരത്തിൽ സർക്കാരിനെതിരായ സമരത്തിനായാണ് ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒത്തു കൂടിയത്. കൊറോണക്കാലമായതിനാൽ സർക്കാരിന്റെ മാർഗനിർദേശം പൂർണമായും പാലിച്ചാണ് തങ്ങൾ സമരം നടത്തുന്നത് എന്ന പ്രഖ്യാപനമായിരുന്നു ഇവർ നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ , ഒറ്റക്കെട്ടായി പ്രതിഷേധിക്കുക പ്രതികരിക്കുക ‘- ഇതായിരുന്നു മുദ്രാവാക്യം. തിരുവല്ല വൈദ്യുതിഭവനുമുന്നിലായിരുന്നു പ്രതിഷേധം. വിരലിലെണ്ണാവുന്ന പ്രവർത്തകർ എത്തിയതോടെ ജില്ലാ പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും സ്ഥലത്ത് എത്തി. രണ്ടു പേരും രണ്ടു ഗ്രൂപ്പുകാരായിരുന്നു.

പരിപാടി താൻ ഉദ്ഘാടനം ചെയ്യുമെന്നു ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചു. എന്നാൽ, ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടിയാണെന്നും അതുകൊണ്ടു തന്നെ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടത് താനാണെന്നു ബ്ലോക്ക് പ്രസിഡന്റും വാദിച്ചു. രണ്ടു പേരും തങ്ങളുടെ ഒപ്പമുള്ള പ്രവർത്തകരെയുമായാണ് ഇവിടെ എത്തിയത്. വാക്കേറ്റം കയ്യാങ്കളിയിലേയ്ക്കു മാറുകയും ചെയ്തു.

മാസ്‌കും വച്ചു കൊടികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ നിന്ന് തമ്മിലടിച്ചതോടെ കാര്യങ്ങളെല്ലാം കൈവിട്ട് പോയി. ആരും തടയാൻ പോലും എത്താതിരുന്നതോടെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാലയുടെ തലപൊട്ടിച്ചാണ് സമരത്തിന്റെ ഉദ്ഘാടനം അരങ്ങേറിയത്.

സഹപ്രവർത്തകന്റെ തലപൊട്ടി ചോരകണ്ടതോടെ യൂത്ത് കോൺഗ്രസുകാർ പല വഴി ചിതറിയോടി. ഒടുവിൽ വൈശാഖിന് ഒപ്പമുണ്ടായിരുന്ന ചില പ്രവർത്തകർ സംഘടിച്ചെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

ബ്ലോക് പ്രസിഡന്റ് ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്നാണ് ജില്ലാ വൈസ് പ്രസിഡന്റ് ആരോപിക്കുന്നത്. വിശാഖിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. തിരുവല്ല പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ആകെ നാണക്കേടായതോടെ, തലപൊട്ടിയ വൈശാഖ് മാത്രമല്ല തിരുവല്ലയിലെ മിക്ക യൂത്ത് കോൺഗ്രസുകാരും ഇപ്പോൾ തലയിൽ മുണ്ടിട്ടാണ് പുറത്തിറങ്ങുന്നത്.