video
play-sharp-fill

പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ എംജി സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.സാബു തോമസിനെ വീണ്ടും വിസിയായി നിയമിക്കണം; ഗവർണർക്ക് കത്ത് നല്കി  സർക്കാർ

പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ എംജി സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.സാബു തോമസിനെ വീണ്ടും വിസിയായി നിയമിക്കണം; ഗവർണർക്ക് കത്ത് നല്കി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ എം ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്തുനല്‍കി. വി സിയുടെ കാലാവധി അവസാനിക്കുമ്പോള്‍ ആര്‍ക്ക് ചുമതല നല്‍കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ പുനര്‍നിയമനം എന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

ശനിയാഴ്ച സാബു തോമസ് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. എം ജി സര്‍വകലാശാല വി സിയുടെ പ്രായപരിധി 65 വയസ് ആയതിനാല്‍ പുനര്‍നിയമനം നല്‍കാമെന്നാണ് കത്തിലൂടെ മന്ത്രി ആര്‍ ബിന്ദു വിശദീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രിംകോടതി ഇടപെടലിന്റെ ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് മുന്‍പ് സാബു തോമസിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ തന്നെയാണുള്ളത്. സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലിന് സര്‍ക്കാരിന്റെ പുതിയ നീക്കം വഴിതുറന്നേക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.