
ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്‌ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി.
അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യങ്ങളിലെ നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നേറ്റം. വർഷങ്ങളായി ഏഷ്യയിലെ ഏറ്റവും ധനികനെന്ന പദവിക്കുടമയായിരുന്നു മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനിയുടെ ആസ്തി 92.6 ബില്യണ്‍ ഡോളറാണ്. അംബാനിയുടെ ആസ്തി ഏകദേശം 90.8 ബില്യണ്‍ ഡോളറും. ലോകത്തിലെ ഏറ്റവും ധനികരായ 20 പേരില്‍ രണ്ട് വ്യവസായികളും ഉള്‍പ്പെടുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇന്ന് ഉയർന്നു. അദാനി പവർ ഓഹരി വില ഏകദേശം ഒരു ശതമാനം ഉയർന്നു. അദാനി ടോട്ടല്‍ ഗ്യാസ് രണ്ട് ശതമാനത്തിലധികവും ഉയർന്നു. അദാനി ഗ്രീൻ എനർജി 0.44 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ അദാനി പോർട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 1.6 ശതമാനം നേട്ടമുണ്ടാക്കി. മറ്റ് പല അദാനി സ്ഥാപനങ്ങളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, 2026 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 656 ബില്യണ്‍ യുഎസ് ഡോളർ ആസ്‌തിയുമായി ടെക് ശതകോടീശ്വരൻ ഇലോണ്‍ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. അമേരിക്കൻ വ്യവസായിയും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ ലാറി പേജ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 286 ബില്യണ്‍ യുഎസ് ഡോളർ ആണ് പേജിന്റെ ആസ്‌തി.



