ക്ഷേത്ര കണക്കുകളെച്ചൊല്ലി ഫേസ്ബുക്ക് പോസ്റ്റ്; യുവാവിന് നേരെ ക്രൂര മർദനം, സംഭവം ആലപ്പുഴയിൽ 

Spread the love

ആലപ്പുഴ: ക്ഷേത്രത്തിന്റെ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് യുവാവിനെ നാലംഗ സംഘം ക്രൂരമായി മർദിച്ചു. മനോജ് കുമാർ എം.വി (50) ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

video
play-sharp-fill

തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ഗ്രാമം ജങ്ഷന് സമീപത്ത് കാറിൽ കയറുന്നതിനിടെ മനോജിനെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മാലയും നഷ്ടമായതായി വ്യക്തമാക്കുന്നു.

എണ്ണയ്ക്കാട് സ്വദേശികളായ സതീഷ് കൃഷ്ണ, ഭരതൻ, ഗോപൻ, സുരേഷ് എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്ന് മനോജിന്റെ കുടുംബം ആരോപിച്ചു. പ്രതികളിൽ ഒരാൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും, ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും കുടുംബം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group