ആരും ആരെയും ചതിച്ചിട്ടില്ല, നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ’; വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദര്‍.
സ്വന്തം ലേഖിക
തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപോലെ ആരാധകരുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗായിക അമൃത സുരേഷും ഗോപി സുന്ദറുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ സംഭവമാണ്. എന്നാല്‍ അടുത്തിടെ ഗോപി സുന്ദര്‍ മറ്റൊരു സ്ത്രീയുമായി നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം അറിയിച്ചത്. ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ലെന്ന് അദ്ദേഹം കുറിച്ചു. ഇവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ല. ഒരു കംപ്ലെയിന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാൻ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണൻമാര്‍ക്ക് മാസം അരി ഞാൻ വാങ്ങിതരാം’ – എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സമൂഹ മാദ്ധ്യമങ്ങളില്‍ ന്നിന് ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി അമൃത സുരേഷും അടുത്തിടെ രംഗത്തെത്തിയിരുന്നു. ലോകത്തെ മനസിലാക്കാനും ഉൻമേഷം വീണ്ടെടുക്കാനുള്ള യാത്രയിലാണ് താനെന്ന് അമൃത സുരേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി താൻ മടങ്ങിവരുമെന്നും അത് വരെ കാത്തിരിക്കണമെന്നും അമൃത അഭ്യര്‍ത്ഥിച്ചു. കൂടാതെ സമീപകാലത്ത് അമൃതയും ഗോപിസുന്ദറും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും ചര്‍ച്ചയായിരുന്നു.