
ഗൂഗിള്‍ മാപ്പ് നോക്കി അഞ്ച് പേര്‍ കുട്ടനാട് കാണാനിറങ്ങി; കുറേ ദൂരം മുന്നോട്ടെത്തി; ഒടുവിൽ വളച്ച കാര്‍ വീണത് തോട്ടില്‍; പിന്നീട് സംഭവിച്ചത്…!
കുട്ടനാട്: കാറില്‍ കുട്ടനാട് കാണാനിറങ്ങിയ അഞ്ച് യുവാക്കള്‍ വഴിതെറ്റി കാറുമായി തോട്ടില്‍ വീണു.
കാർ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നെങ്കിലും 5 പേരും രക്ഷപ്പെട്ടു.
ഇന്നലെ രാത്രി എട്ടരയോടെ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിക്കു സമീപമാണ് അപകടം.
കായല്‍പുറം വട്ടക്കായല്‍ കണ്ടശേഷം പുളിങ്കുന്ന് വലിയ പള്ളി ഭാഗത്തേക്ക് ഗൂഗിള്‍ മാപ്പ് നോക്കി പോവുകയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശികളായ യുവാക്കള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിങ്കുന്നിലെ പഴയ സർക്കിള്‍ ഓഫീസ് ഭാഗത്ത് എത്തിയ യുവാക്കള്‍ വലിയ പള്ളിയിലേക്കു പോകേണ്ട റോഡിനു പകരം സമാന്തരമായി തോടിനു മറുകരയുള്ള റോഡിലൂടെയാണു സഞ്ചരിച്ചത്. രണ്ടു റോഡുകളും സാമന്തരമായി ചേർന്നു കിടക്കുന്നതിനാല്‍ തിരിച്ചറിയാനായില്ല.
റോഡില്‍ കൂടി കുറേ ദൂരം എത്തിയശേഷം വളവുള്ള ഭാഗത്ത് എത്തി അബദ്ധത്തില്‍ തോട്ടിലേക്ക് ഓടിച്ച് ഇറക്കുകയായിരുന്നു.
കാർ അപകടത്തില്‍ പെട്ടപ്പോള്‍ സമീപവാസിയായ ലിജോ ജയിംസ് ഓടിയെത്തിയെങ്കിലും അതിനു മുൻപേ യുവാക്കള്‍ കാറില്‍ നിന്ന് ഇറങ്ങി കരയിലെത്തി.
തുടർന്നു മറ്റൊരു കാർ എത്തിച്ച് യുവാക്കള്‍ പോയി. ഏതാനും മാസം മുൻപ് ഗൂഗിള്‍ മാപ്പ് നോക്കി വന്ന ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും ഇതേ സ്ഥലത്ത് അപകടത്തില്‍ പെട്ടിരുന്നു.