video
play-sharp-fill

ലോക്കറിനുള്ളിൽ വച്ച സ്വർണം  മാസങ്ങൾക്കുള്ളിൽ മുക്കുപണ്ടമായി മാറി; പിടിക്കപ്പെടുമന്നായപ്പോൾ മുൻ എസ് പി കാണിച്ച തിരിമറി എത്തിച്ചത് അനധികൃത സ്വത്ത് സമ്പാദന കേസിൽ

ലോക്കറിനുള്ളിൽ വച്ച സ്വർണം മാസങ്ങൾക്കുള്ളിൽ മുക്കുപണ്ടമായി മാറി; പിടിക്കപ്പെടുമന്നായപ്പോൾ മുൻ എസ് പി കാണിച്ച തിരിമറി എത്തിച്ചത് അനധികൃത സ്വത്ത് സമ്പാദന കേസിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഇടുക്കി മുന്‍ എസ്പി കെബി വേണുഗോപാല്‍ നടത്തിയത് വന്‍തിരിമറികള്‍.

വേണുഗോപാലിനെതിരെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ വിജിലന്‍സ് അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും പരിശോധന നടത്തിയപ്പോള്‍ ആ സ്വര്‍ണാഭരണങ്ങള്‍ മുക്ക് പണ്ടമായി മാറിയെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് അനധികൃത സ്വത്ത് സമ്ബാദന കേസില്‍ വേണുഗോപാലിനെ വിജിലന്‍സ് ചോദ്യം ചെയ്തത്. മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വേണുഗോപാലിനെ വിട്ടയച്ചത്.

കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് വേണുഗോപാലിനെ ചോദ്യംചെയ്തത്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നവംബര്‍ ആദ്യവാരവും കഴിഞ്ഞദിവസങ്ങളിലും വേണുഗോപാലിന്റെ കൊച്ചി കുണ്ടന്നൂരിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വേണുഗോപാലിനെ ഇന്ന് നേരിട്ട് വിളിച്ച്‌ ചോദ്യം ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 57 രേഖകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ബാങ്ക് അക്കൗണ്ട് രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സര്‍വ്വീസില്‍ ഇരിക്കുമ്ബോള്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതി സമയത്തെ അക്കൗണ്ട് വിവരങ്ങളും വിജിലന്‍സ് പരിശോധിച്ചിരുന്നു.

പൊലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എന്ന ആരോപണം നേരിടുന്നവരെ കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച രഹസ്യറിപ്പോര്‍ട്ടില്‍ കെബി വേണുഗോപാലിന്റെ പേരും അടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് സമ്ബാദനം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നാണ് പരാതി.