
സ്വർണം വെള്ളിനിറമാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കള്ളക്കടത്ത്;കരിപ്പൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം വെള്ളിനിറമാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കള്ളക്കടത്ത് നടത്താനുള്ള നീക്കം പിടികൂടി. മെർക്കുറിയിൽ പൊതിഞ്ഞ് കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്.
അബുദാബിയിൽ നിന്ന് ദുബായ് വഴി കരിപ്പൂരിലെത്തിയ മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അനീഷ് ബാബുവാണ് പിടിയിലായത്. സ്വർണം മെർക്കുറിയിൽ പൊതിഞ്ഞ് വെള്ളി നിറമാക്കി കടത്തുകയായിരുന്നു. ട്രോളി ബാഗിനകത്ത് രണ്ടു റോഡുകളിലായി 1002 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചത്.
ആഭ്യന്തര വിപണിയിൽ ഇതിന് 52 ലക്ഷം രൂപ വില വരും. കസ്റ്റംസ് പരിശോധന കഴിഞ്ഞ് അനീഷ് പുറത്തേക്ക് പോകും വഴി ഗേറ്റിന് സമീപം വെച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചോദ്യം ചെയ്യലിൽ കയ്യിൽ സ്വർണമില്ലെന്ന് അനീഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിലും വാഹനത്തിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് ട്രോളി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ്, ബാഗിന് സപ്പോർട്ടായിട്ടുള്ള ലോഹദണ്ഡിന് പകരമായി സ്വർണദണ്ഡ് പിടിപ്പിച്ച് അലൂമിനിയം പാളി കൊണ്ട് കവർ ചെയ്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി സ്‌ക്രൂ ചെയ്ത് അതിവിദഗ്ധമായി കടത്തുകയായിരുന്നു