
സ്വന്തം ലേഖിക
കോട്ടയം : മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു . മരിച്ചതെന്ന് കരുതിയ ബേബി (67 )എന്നയാൾ ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഗാന്ധിനഗര്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചത് .
കഴിഞ്ഞ ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻ വശത്തെ പഴയ ഓ പി കൗണ്ടറിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വില്ലൂന്നി സ്വദേശി കാഞ്ഞിരക്കോണത്ത് ബേബി (67 )എന്നയാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.ഞായറാഴ്ച സംസ്കാരം നടത്താനുള്ള ക്രമീകരണങ്ങളും ഒരുക്കി.
ഇതിനിടെ ;ശനിയാഴ്ച വൈകിട്ട് മെഡിക്കല്‍ കോളജിന് സമീപത്തെ ബാറിലിരുന്ന് ബേബി മദ്യപിക്കുന്നത് കണ്ട അയൽവാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു . പൊലീസ് ബാറിലെത്തി ബേബിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി. ബാറിലിരിക്കുന്നത് ബേബിയാണെന്ന് ഉറപ്പു വരുത്തി.ഇതോടെയാണ് മരിച്ചയാള്‍ ബേബിയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
മരിച്ചത് ആരെന്നു കണ്ടെത്താൻ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു .







