കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയിൽ തർക്കം ; അവകാശവാദം ഉന്നയിച്ച് സിപിഐ രംഗത്ത് : അധ്യക്ഷസ്ഥാനത്തിനായി ചരടുവലി സജീവമാക്കി ഇടത്-വലത് പാർട്ടികൾ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയിൽ തർക്കം ; അവകാശവാദം ഉന്നയിച്ച് സിപിഐ രംഗത്ത് : അധ്യക്ഷസ്ഥാനത്തിനായി ചരടുവലി സജീവമാക്കി ഇടത്-വലത് പാർട്ടികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് പദവിയ്ക്കായി ചരടുവലികൾ മുറുകുന്നു. പ്രസിഡന്റ് സ്ഥാനം പങ്കിടുമ്പോൾ സി പി ഐ യെ കൂടി പരിഗണിക്കണമെന്ന് കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ.

പാലായിൽ പ്രതീക്ഷിച്ചത്ര വലിയ വിജയം ഉണ്ടായില്ലെന്നും പാലായിലെ പഞ്ചായത്തുകളിൽ ഭരണം പിടിക്കാൻ സാധിക്കാതെ ഇരുന്നതും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയുടെ നിലപാടുകൾ ഇടത് മുന്നണി ചർച്ചചെയ്യും. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുക്കില്ല. സി പി ഐയ്ക്കു മണ്ഡലവുമായി ഉള്ളത് വൈകാരിക ബന്ധമാണ് എന്നും അദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യക്ഷ സ്ഥാനം സി.പി.എമ്മും കേരളാ കോൺഗ്രസും പങ്കിടുമെന്നാണു സൂചന. വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐയ്ക്കു ലഭിച്ചേക്കും. സി.പി.എം ആദ്യ ടേമിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താൽ കുമരകത്തു നിന്നു ജയിച്ച കെ.വി. ബിന്ദു, തൃക്കൊടിത്താനത്ത് നിന്നു ജയിച്ച മഞ്ജു സുജിത് എന്നിവരിലൊരാൾക്കായിരിക്കും നറുക്കു വീഴുക.

ത്രിതല പഞ്ചായത്തിലെ ഭരണ പരിചയം ബിന്ദുവിനു തുണയാകുമെന്നാണു സൂചന.പള്ളം ബ്ലോക്ക് പഞ്ചായത്തംഗം, കുമരകം പഞ്ചായത്തംഗം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എന്നീ നിലകളിൽ ബിന്ദു പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

മഞ്ജു സുജിത് സജീവ രാഷ്ട്രയത്തിൽ ഇതാദ്യമാണ്. കാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ഇന്ത്യയിൽ പലയിടങ്ങളിലും സഞ്ചരിച്ചു സെമിനാറുകൾക്കു നേതൃത്വം നൽകി വരികെയാണ്.കഴിഞ്ഞ 12 വർഷമായി ഗ്ലോബൽ ക്യാൻസർ കൺസൻ ഇന്ത്യ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

സാമൂഹ്യ രംഗത്തെ പ്രവർത്തന മികവാണു മഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നത്.
കേരളാ കോൺഗ്രസിനാണു അവസരമെങ്കിൽ മുൻ പ്രസിഡന്റു കൂടിയായ നിർമല ജിമ്മിയ്ക്കാവും അവസരം ലഭിക്കുക.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വനിതാ വികസന കോർപ്പറേഷൻ, കേരളാ സ്‌റ്റേറ്റ് ഹാൻഡികാപ്പ്ഡ് വികസന കോർപ്പറേഷൻ, പാലാ അർബൻ സൊസൈറ്റി എന്നിവയുടെ ഡയറക്ടർ ബോർഡ് മെംബറായി പ്രവർത്തിച്ചിട്ടുണ്ട് . വനിതാ കേരളാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റുമാണ്.

സി.പി.ഐയ്ക്ക് അവസരം ലഭിച്ചാൽ വൈക്കത്തു നിന്നു ജയിച്ച പി.എസ്. പുഷ്പ മണിയെ നിയോഗിക്കും. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം, കേരള മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയായ പ്രവർത്തിക്കുന്ന പുഷ്പ മണിചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.