
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 160 രൂപ കുറഞ്ഞ് 36,200ൽ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി.

പുതുവർഷ ദിനത്തിൽ സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപയാണ് ഉയർന്നത്.

തുടർച്ചയായി മൂന്നുദിവസം വില കുറഞ്ഞ സ്വർണവില വെള്ളിയാഴ്ചയും ഉയർന്നിരുന്നു.






