Spread the love

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (10/4/2025) സ്വർണവിലയിൽ കുതിപ്പ്. ഇന്ന് മാത്രം കൂടിയത് 2,160 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

video
play-sharp-fill

രണ്ട് ദിവസത്തിനിടെ 2,680 രൂപയാണ് സ്വർണത്തിന് കൂടിയത്. 8,560 രൂപയാണ് ഗ്രാമിന്. അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നിൽ.

വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതിൽ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 3,089, 17 ഡോളറിലെത്തി. ഗോൾഡ് ഫ്യൂച്ചേഴ്സ് വില 3,167 ഡോളർ നിലവാരത്തിലാണ്. ലോകത്തിലെ രണ്ട് വൻകിട സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്.

കോട്ടയം അരുൺസ് മരിയ ​ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സ്വർണം ​ഗ്രാമിന് 8560 രൂപ
സ്വർണം പവന് 68480 രൂപ