വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഇന്ന് (10/05/2024) സ്വർണ്ണം ഗ്രാമിന് 85 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണവില അറിയാം
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 53,000 കടന്ന് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപയാണ്. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് കൂടിയത്. 6700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.
മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6700 രൂപ
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,600 രൂപ