
സ്വർണ വിലയിൽ ഇന്നും വർധന; പുതുവർഷത്തിലെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ വിലയിൽ ഇന്നും വർധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായി. പുതുവർഷത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച പവന് 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.
Third Eye News Live
0