സംസ്ഥാനത്ത് ഇന്നും (18/03/2023)സ്വർണവില കുത്തനെ ഉയർന്നു; 1200 രൂപ വർദ്ധിച്ച് പവന് 44240 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്നും (18/03/2023)സ്വർണവില കുത്തനെ ഉയർന്നു; 1200 രൂപ വർദ്ധിച്ച് പവന് 44240 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്ന് കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു. ഇതോടെ വിപണി വില 44000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44240 രൂപയാണ്. 

ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയർന്നു. വിപണിയിലെ വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4600 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് – 5530
പവൻ -44240