സംസ്ഥാനത്ത് ഇന്ന് (18 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 160 രൂപ കുറഞ്ഞ്  പവന് 44,880 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (18 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 160 രൂപ കുറഞ്ഞ് പവന് 44,880 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. നിലവില്‍ 45,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 520 രൂപയാണ് കുറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5610

പവൻ : 44880

Tags :