Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: സ്വർണ്ണപ്പണിക്കാർക്ക് പോലും കണ്ടാൽ തിരിച്ചറിയാനാവാത്ത വിധത്തിൽ സ്വർണ്ണമുണ്ടാക്കി പണയം വച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്നംഗ സംഘത്തെ ജില്ലാ പൊലീസ് പിടികൂടി. ഈരാറ്റുപേട്ടക്കാരായ പൂഞ്ഞാർ കരോട്ട് വീട്ടിൽ മുഹമ്മദ് ഷിജാസ് (20),പൂഞ്ഞാർ വെള്ളാപ്പള്ളിയിൽ വീട്ടിൽ മുഹമ്മദ് റാഫി (21), നടയ്ക്കൽ വലിയവീട്ടിൽ മുഹമ്മദ് ഷാഫി (20) എന്നിവരെയാണ് കിടങ്ങൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ സംഘത്തിന്റെ വഴി തെറ്റിക്കുന്നതിനായി ദൃശ്യം മാതൃകയിൽ സിം കാർഡ് മറ്റൊരു മൊബൈൽ ഫോണിൽ ഇട്ട പ്രതികൾ നാഷണൽ പെർമിറ്റ് ലോറിയുടെ മുകളിൽ ഉപേക്ഷിക്കുകയും ചെയ്തു. ഉരച്ചു നോക്കിയാലും സ്വർണ്ണപണിക്കാർക്കു പോലും തിരിച്ചറിയുവാൻ കഴിയാത്ത വിധം വൈദഗ്ധ്യത്തോടുകൂടി നിർമ്മിച്ച മുക്കുപണ്ടം പണയം വച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുക്കുപണ്ടം നിർമ്മിച്ച് കിടങ്ങൂരുള്ള സ്വകാര്യപണമിടപാടു സ്ഥാപനത്തിൽ പണയം വച്ച് എഴുപതിനായിരം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

പ്രതികൾ. അന്വേഷണവേളയിൽ പൊലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനായി പ്രതികൾ ”ദൃശ്യം” സിനിമ സ്‌റ്റൈലിൽ പ്രതിയുടെ സിം കാർഡ് മറ്റൊരു മൊബൈലിലിട്ട് നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റി വിട്ട് പൊലീസിന്റെ അന്വേഷണത്തെ വഴി തിരിച്ചു വിടുവാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പഴുതടച്ച് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. കാക്കനാട് ഉള്ള ഒളിസങ്കേതത്തിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ 2 കേസും, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഒരു കേസും , എരുമേലി പൊലീസ് സ്റ്റേഷനിൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസും, തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു കേസും സമാനമായ രീതിയിലുള്ള കുറ്റകൃത്യത്തിനു നിലവിലുണ്ട്. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പ്രതികൾ വ്യാജ രേഖ നിർമ്മിച്ചു നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായ് സംശയിക്കുന്നുണ്ടെന്ന് കിടങ്ങൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സിബി തോമസ് പറഞ്ഞു.