മധ്യകേരളത്തിലെ കഞ്ചാവ് രാജാവ് ഷൈമോന്റെ വീട് അക്രമി സംഘം അടിച്ചു തകർത്തു: കോട്ടയം സംക്രാന്തി ചെമ്മനം പടിയിലെ വീട് അടിച്ചു തകർത്തത് പത്തോളം വരുന്ന ഗുണ്ടാ സംഘം; ഷൈമോന്റെ തലയെടുക്കുമെന്നും ഭീഷണി

മധ്യകേരളത്തിലെ കഞ്ചാവ് രാജാവ് ഷൈമോന്റെ വീട് അക്രമി സംഘം അടിച്ചു തകർത്തു: കോട്ടയം സംക്രാന്തി ചെമ്മനം പടിയിലെ വീട് അടിച്ചു തകർത്തത് പത്തോളം വരുന്ന ഗുണ്ടാ സംഘം; ഷൈമോന്റെ തലയെടുക്കുമെന്നും ഭീഷണി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മധ്യകേരളത്തിലെ കഞ്ചാവ് രാജാവും കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്ത ഷൈമോന്റെ വീട് അക്രമി സംഘം അടിച്ചു തകർത്തു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംക്രാന്തി ചെമ്മനം പടിയിലെ വീട് ഗുണ്ടാ സംഘം അടിച്ചു തകർത്തത്. ആർപ്പൂക്കര സംക്രാന്തി മുടിയൂർക്കര ചെമ്മനംപടി തേക്കിൻപറമ്പിൽ വീട്ടിൽ ഷൈൻ ഷാജി (ഷൈമോൻ -28)യെ നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇത് അറിഞ്ഞെത്തിയ അക്രമി സംഘമാണ് വീട് ആക്രമിച്ച് പൂർണമായും തല്ലിത്തകർത്തത്. അക്രമം നടക്കുമ്പോൾ വീട്ടിൽ ഷൈമോന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിലും ബൈക്കിലുമായി എത്തിയ അഞ്ചംഗ സംഘം വീടിന്റെ വാതിൽ തകർക്കുകയായിരുന്നു. വീടിന്റെ വാതിലും ജനലുകളും തല്ലിത്തകർത്ത അക്രമി സംഘം വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങൾ പൂർണമായും അടിച്ചു തകർത്തു. തുടർന്നു, ഷൈമോന്റെ ഭാര്യയെയും കുട്ടികളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും, ഷൈമോൻ ജയിലിൽ നിന്നും ഇറങ്ങിയാൽ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു.

സംഭവത്തിൽ വീട്ടുടമസ്ഥർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.