കാമുകന് മറ്റൊരു ബന്ധം; കാമുകി കൊടുത്തത് എട്ടിൻ്റെ പണി; വീട് മുഴുവനും ‘നാറ്റിച്ച്’ യുവതി ഇറങ്ങിപ്പോയി; പ്രതികാരം പൊളിച്ചെന്ന് നെറ്റിസണ്‍സ്
ഡൽഹി: ഒരു യുവതി തന്നെ ചതിച്ച തന്റെ പ്രതിശ്രുതവരനോട് ചെയ്ത കാര്യമാണ് ഇപ്പോള്‍ വൈറലാവുന്നത്.
ടിക്ടോക്കിലാണ് തന്റെ പ്രതിശ്രുതവരനായിരുന്ന ആള്‍ തന്നെ ചതിച്ചു എന്നും എന്നാല്‍, അതിന് താൻ വളരെ വ്യത്യസ്തമായ രീതിയില്‍ പകരം ചോദിച്ചു എന്നും യുവതി തുറന്നു പറഞ്ഞത്. പ്രതിശ്രുതവരനായിരുന്ന യുവാവിന് മറ്റ് ബന്ധമുണ്ട് എന്ന് യുവതി തിരിച്ചറിയുകയായിരുന്നു.
എന്നാല്‍, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ ഏതെങ്കിലും തരത്തില്‍ അയാളെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനോ ജാമി എന്ന യുവതി തയ്യാറായില്ല. പകരം ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് യുവതി ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ ചതിച്ച കാര്യം തിരിച്ചറിഞ്ഞ യുവതി അധികം വൈകാതെ പ്രതിശ്രുതവരനൊപ്പം താമസിച്ചിരുന്ന അയാളുടെ വീട്ടില്‍ നിന്നും ഇറങ്ങി. ഇറങ്ങും മുൻപ് ഫ്രോസണ്‍ ചെയ്ത മീൻ വീടിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയാണ് അവള്‍ ചെയ്തത്. പിന്നീട് എന്തുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
അയാള്‍ വീട്ടില്‍ കയറുമ്പോഴേക്കും വീട് മുഴുവനും നാറിത്തുടങ്ങിയിട്ടുണ്ടാകുമല്ലോ? എന്നാല്‍, എവിടെ നിന്നാണ് ഈ മണം വരുന്നത് എന്ന് അയാള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും പറ്റില്ല.
യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. യുവതി ചെയ്തത് പൊളിച്ചു എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. ചതിക്കുന്നവരോട് ഇങ്ങനെയൊക്കെ വേണം ചെയ്യാൻ എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.