video
play-sharp-fill
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിൻ തട്ടി മരിച്ചു.; നിർത്തിയിട്ടിരുന്ന ട്രെയിനിന് അടിയിലൂടെ നുഴഞ്ഞു ഇറങ്ങുന്നതിനിടയിൽ മറ്റൊരു ട്രെയിൽ വന്ന് ഇടിക്കുകയായിരുന്നു

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിൻ തട്ടി മരിച്ചു.; നിർത്തിയിട്ടിരുന്ന ട്രെയിനിന് അടിയിലൂടെ നുഴഞ്ഞു ഇറങ്ങുന്നതിനിടയിൽ മറ്റൊരു ട്രെയിൽ വന്ന് ഇടിക്കുകയായിരുന്നു

സ്വന്തം ലേഖകൻ

കാസര്‍കോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചു കടക്കവെ മറ്റൊരു ട്രെയിൽ വന്ന് ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലര മണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.

കണ്ണൂർ ഭാഗത്തു നിന്നു മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനാണ് വിദ്യാർഥിനിയെ ഇടിച്ചത്.. മൃതദേഹം ഹോസ്ദുർഗ് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നും സ്കൂളിൽ വിട്ടു പഴയ കൈലാസ് തിയേറ്ററിന് സമീപത്തുള്ള എകെജി ക്ലബ്ബ് റോഡ് വഴിയാണ് വീട്ടിലേക്ക് പോവുക. എന്നാൽ വഴി മധ്യേ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. അടിയിലൂടെ നുഴഞ്ഞു ഇറങ്ങി അടുത്ത പാളം മുറിച്ചു കടക്ക് മുമ്പ് തന്നെ ട്രെയിൻ എത്തിയിരുന്നു.

പരേതയായ കാർത്തിക, മുരുകൻ ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ് മോഡൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം പവിത്രയുടെ ജീവൻ കവർന്നത്