video
play-sharp-fill

മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ചു ; നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു

മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ചു ; നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കുലശേഖരം: മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക മോൾ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. അച്ഛൻ മദ്യലഹരിൽ വീട്ടിലെത്തി ബഹളം വെച്ചപ്പോൾ സുഷ്വിക പേടിച്ച് മൂത്ത സഹോദരങ്ങൾക്കൊപ്പം വീടിനു പുറത്ത് തോട്ടത്തിൽ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പു കടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഷ്വികയ്ക്ക് ഒമ്പതു വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരൻ ചേട്ടനുമാണുള്ളത്. സുരേന്ദ്രൻ മദ്യപിച്ചെത്തി വീട്ടിൽ ബഹളംവയ്ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. തിരുവട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.