play-sharp-fill
വാടക വീട്ടിൽ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു: എക്സൈസ് സംഘം വീട്ടിലെത്തിയതോടെ ഭർത്താവ് ഓടി രക്ഷപ്പെട്ടു, ഭാര്യ കസ്റ്റഡിയിൽ

വാടക വീട്ടിൽ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു: എക്സൈസ് സംഘം വീട്ടിലെത്തിയതോടെ ഭർത്താവ് ഓടി രക്ഷപ്പെട്ടു, ഭാര്യ കസ്റ്റഡിയിൽ

 

തിരുവനന്തപുരം: നെടുമങ്ങാട് വാടക വീട്ടിൽ വൻ കഞ്ചാവ് വേട്ട. ആര്യനാട് പറണ്ടോട് സ്വദേശികളായ ഭാര്യയും ഭർത്താവാണ് ഈ വീട്ടില്‍ താമസിച്ചത്. വാടക വീട്ടിൽ 3 പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന 20 കിലോ കഞ്ചാവാണ് പിടികൂടിയത്.

 

എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഭാര്യ ഭുവനേശ്വരിയെ (24) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. മനോജിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്.