video
play-sharp-fill

അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന  കോട്ടയത്തെ ജിയോളജി വകുപ്പിൽ മാറ്റം; ജില്ലാ ജിയോളജി ഓഫിസറുടെ കസേര തെറിച്ചു; ഓഫിസറെ ട്രാൻസ്ഫർ ചെയ്തത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജിയോളജിസ്റ്റ് അഴിമതിക്കാരനെന്ന് നിരന്തരമായി വാർത്ത എഴുതിയത് തേർഡ് ഐ ന്യൂസ്

അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന കോട്ടയത്തെ ജിയോളജി വകുപ്പിൽ മാറ്റം; ജില്ലാ ജിയോളജി ഓഫിസറുടെ കസേര തെറിച്ചു; ഓഫിസറെ ട്രാൻസ്ഫർ ചെയ്തത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജിയോളജിസ്റ്റ് അഴിമതിക്കാരനെന്ന് നിരന്തരമായി വാർത്ത എഴുതിയത് തേർഡ് ഐ ന്യൂസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അഴിമതിയിൽ മുങ്ങിക്കുളിച്ച കോട്ടയം ജിയോളജി ഓഫീസിൽ സ്ഥലം മാറ്റം.

കെടുകാര്യസ്ഥതയുടെ ഈറ്റില്ലമായ ജില്ലാ ജിയോളജി വകുപ്പിലാണ് സർക്കാർ നടപടി. അഴിമതിക്കേസിൽ വിജിലൻസിന്റെ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ജില്ലാ ജിയോളജി ഓഫിസറെ സ്ഥലം മാറ്റി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ ഉടൻ തന്നെ തരം താഴ്ത്തുമെന്ന് സൂചനയുണ്ട്. ജില്ലാ ജിയോളജിസ്റ്റ് പി.എൻ ബിജുമോനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ജിയോളജി ഓഫീസിലെ അഴിമതി സംബന്ധിച്ച് നിരന്തരമായി വാർത്ത തേർഡ് ഐ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയുo ചെയ്തു. തുടർന്നാണ് നടപടി. ഇദ്ദേഹത്തിന് പകരം സീനിയർ മോസ്റ്റ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഡോ.സി.എസ് മഞ്ജുവിനെ ജില്ലാ ജിയോളജിസ്റ്റായി നിയമിച്ചുള്ള ഉത്തരവും പുറത്തിറക്കി.

എറണാകുളം ജില്ലയിലെ അസി.ജിയോളജിസ്റ്റായ മഞ്ജുവിനെ പ്രമോഷനോടെയാണ് കോട്ടയത്ത് നിയമിച്ചിരിക്കുന്നത്.
മുൻപ് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ അടക്കം ബിജുമോന്റെ പേര് ഉൾപ്പെട്ടിരുന്നതാണ്.

കോട്ടയത്ത് മഞ്ജുവിനെ നിയമിച്ചിട്ടുണ്ടെങ്കിലും ബിജുമോന് പകരം സ്ഥാനം നൽകിയിട്ടില്ല. ബിജുവിന്റെ പോസ്റ്റിംങ് ഉത്തരവ് പ്രത്യേകമായി പിന്നാലെ പുറത്തിറങ്ങുമെന്നു ഉത്തരവിൽ പറയുന്നുണ്ട്.

അച്ചടക്ക നടപടിയെടുക്കേണ്ട കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന് ബിജുവിനെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്ത് മുഴുവൻ ഇത്തരത്തിൽ സ്ഥലം മാറ്റം ഉണ്ട്.

അതേസമയം ബിജുമോനെതിരെ തരം താഴ്ത്തിയുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.