
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സഹോദരിമാര്‍ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍; സിലിണ്ടർ തുറന്ന നിലയിലെന്ന് കണ്ടെത്തൽ; ദുരൂഹത
സ്വന്തം ലേഖകൻ
ഷൊർണൂർ കൂനത്തറ ത്രാങ്ങാലിക്ക് സമീപം സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയ സമയം പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പട്ടാമ്പി സ്വദേശിയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുന്നു.
Third Eye News Live
0