Spread the love

തിരുവനന്തപുരം: ഗ്യാസ് ഏജൻസിയിൽനിന്ന് സിലിൻഡറുകൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന സ്വദേശി കാർത്തിക് (30) ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മ്യൂസിയം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ ദിവസം ഡിപിഐ ജങ്ഷനിലുള്ള രജനി ഗ്യാസ് ഏജൻസിയിലായിരുന്നു മോഷണം. മോഷണത്തിന് പിന്നാലെ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ദൃശ്യം ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച സിലിൻഡറുകൾ മറിച്ചുവിൽക്കുകയായിരുന്നു. സിഐ വിമൽ, എസ്‌ഐമാരായ വിപിൻ, ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.