video
play-sharp-fill

ജനദ്രോഹം തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി; രണ്ടാഴ്ച്ചക്കിടെ ഡീസലിന് വർദ്ധിച്ചത് മൂന്ന് രൂപയിലധികം

ജനദ്രോഹം തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി; രണ്ടാഴ്ച്ചക്കിടെ ഡീസലിന് വർദ്ധിച്ചത് മൂന്ന് രൂപയിലധികം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കോഴിക്കോട് പെട്രോളിന് 103.99 രൂപയും ഡീസലിന് 96.78 രൂപയുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 30പൈസയും ഡീസലിന് 37 പൈസയുമാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. അതേസമയം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 82 ഡോളറില്‍ നിന്നും 80 ഡോളറായാണ് കുറഞ്ഞത്.

അതോടൊപ്പം ഇരുട്ടടി പോലെ പാചകവാതകത്തിന്‍റെയും വില വര്‍ധിപ്പിച്ചിരുന്നു. 14.2കിലോയുള്ള സിലിണ്ടറിനു കൊച്ചിയില്‍ ഇന്നത്തെ വില 906 രൂപാ 50 പൈസ ആയി. ഈ വര്‍ഷം 205 രൂപയാണ് പാചക വാതകത്തിനു വര്‍ധിച്ചത്.