വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; കോട്ടയം കുമാരനെല്ലൂർ സ്വദേശിയായ പ്രതി പിടിയിൽ; എറണാകുളം കടവന്ത്രയിൽ ടോട്ടല്‍ ട്രാവല്‍ സര്‍വ്വീസ് എന്ന സ്ഥാപന ഉടമയാണ് പിടിയിലായത്
സ്വന്തം ലേഖകൻ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം, കുമാരനല്ലൂർ പരിയാത്തുകല സെബാസ്റ്റ്യൻ(55)ആണ് എറണാകുളം ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.
കടവന്ത്ര ചെറുപറമ്പത്ത് റോഡിൽ പ്രവർത്തിച്ചുവരുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വ്വീസ് എന്ന സ്ഥാപന ഉടമയാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ ജോലിക്ക് വിസ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ വാങ്ങുി. എന്നാൽ ജോലിയോ വിസയോ വാങ്ങിയ പണമോ നല്കാതെ വന്നപ്പോഴാണ് പരാതിയുമായി ഉദ്യോഗാർത്ഥികൾ വന്നത്.
പരാതി ലഭിച്ചത് അനുസരിച്ച് കേസ് എടുത്ത്, എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുകയായിരുന്നുവെന്ന് കണ്ടെത്തി
Third Eye News Live
0